08 February 2011

welcome!!

hey friends,
nazzie here.. 
it's just a small initiative to share my thoughts,
some old diary notes and something more like that.
as the title suggests, it's my way to express myself to you people.
do find some time to read the posts and can share your views also.
so I, valenazzie hereby requesting you to:
unleash "u" inside "you".....!

27 May 2010

ക്ലൈമാക്സ് ഇല്ലാത്ത കഥയുടെ ബാക്കി...

സമർപ്പണം:
ബോധത്തിലും അബോധ(?)ത്തിലും എനിക്കായി, എന്റെ തിരക്കഥക്കൊരു നല്ല ക്ലൈമാക്സ് കിട്ടാൻ തലയും കട്ടൻബീഡിയും പുകച്ച ഒരു പറ്റം കാർമേലിയൻ സുഹൃത്തുക്കൾക്ക്..

പശ്ചാത്തലം: 
അവസാന സെമസ്റ്ററിലെ ഒരു ഉച്ചനേരം.. മാഗിയാന്റീടെ കട..

കഥ ഇതു വരെ:
എന്താ..ഓർമയുണ്ടെന്നോ!! ആഹ്.. അങ്ങനെയാട്ടെ..

                                                 - ഇനി വായിച്ചു തുടങ്ങാം ...

രണ്ട്
""ഭാവനക്ക് ഒപ്പം അനുഭവവും ചേരുമ്പോളാണു മോനെ  നല്ല സാഹിത്യം ഉണ്ടാവുന്നത് ..." "
മാങ്ങാത്തൊലി .... ഹല്ല പിന്നെ....

ഓര്‍മയുണ്ടല്ലോ ആ 5 പേരെ?

riya, arundhathi, sanju, nikhil, & bobby...

ഇതുവരെ എഴുതിയത് കഥാകാരന്റെ(അതെ..  അത് ഞാൻ തന്നെ) ഭാവന മാത്രമാണ് കേട്ടോ..
ഇത്രേം കഥ കേട്ടോണ്ടിരുന്ന മൂന്നു ചങ്ങായിമാരിൽ ഒരുത്തൻ മിനിക്കുട്ടി ബീഡീടെ പൊഹയിൽ റിങ്ങ്സ് വിട്ടോണ്ട് പറഞ്ഞതാണ് ആദ്യം തന്നെ എഴുതിയത് ...
വീണ്ടും മാങ്ങാത്തൊലി.... :(
                                                       *****************
ഇപ്പണി ഇട്ടേച്ചു പോയാലെന്താ എന്നാലോചിക്കാതിരുന്നില്ല.. (ചെറുപ്പത്തിലേയുള്ള ശീലമാ.. എന്താല്ലേ..) പക്ഷെ എന്തോ.. ഇത്തവണ അങ്ങനെ വിട്ടുകളയാൻ തോന്നിയില്ല.. സ്വന്തമായി തോന്നീട്ട് ചെയ്ത ആദ്യത്തെ പണി ആയോണ്ടാണോ എന്തോ.. ആര്‍ക്കറിയാം..??
ചാഞ്ഞും ചരിഞ്ഞും കെടന്നും ഇരുന്നും സ്വപ്നം കണ്ടും, അറ്റ കൈയ്ക്ക് പഴേ പടങ്ങളൊക്കെ ഒന്നൂടെ കണ്ടും എത്ര ആലോചിച്ചിട്ടും ഒരു നല്ല ക്ലൈമാക്സ് കിട്ടാത്തതായിരുന്നു അത്രേം നേരം എന്റെ പ്രശ്നം..ഒടുവിൽ ഭാവനേടെ അസാന്നിധ്യമാണ് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുന്നത് എന്ന നിഗമനത്തിലും, മേൽപ്പടി ഐറ്റംചുളുവിൽ കുറച്ചു കടം കിട്ടിയാൽ തരക്കേടില്ലെന്ന തീരുമാനത്തിലും സ്വാഭാവികമായും എത്തിച്ചേർന്നു..ഒരു നല്ല ക്ലൈമാക്സ് കിട്ടാൻഏതു ചെറ്റേടേം സഹായം സ്വീകരിക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന മാനസികാവസ്ഥയിലായെന്നു പറഞ്ഞാൽ സിമ്പിളായി..

                                                      **************

"പരസ്പരം  ബന്ധമുള്ള 5 മൂലകളുടെയൊരു ആവിഷ്കാരമായ ..... " 
ശോ ...ഇത്രേം കട്ടി ഭാഷ ദഹിക്കാൻ( സഹിക്കാനും) പാടായിരിക്കും സാധാരണക്കാർക്ക്, ശ്രമിക്കാം..ലഘൂകരിക്കാം ..

ഒരു pentagon ലെ 5 മൂലകളില്‍ നിന്നും തുടങ്ങിയ ഈ കഥ, അതും കഴിഞ്ഞു പുറത്തേക്കു നീങ്ങിയപ്പോ ഭാവനയ്ക്കും തൂലികയ്ക്കും(ഹി ഹി.. തൂലികയേ) സ്പീഡ് കൂടി..  വെള്ളം കോരി പടിക്കൽ വരെ എത്തിയതാ... ബട്ട്‌.. എന്തോ എവിടോ എങ്ങനോ മിസ്സായി..

അപ്പൊ pentagon... അതിനുള്ളിലാണ് , അതായത് mathematics ഭാഷയില്‍  പറഞ്ഞാല്‍ pentagon ന്റെ area യുടെ ഉള്ളിലാണ് കഥ വികസിക്കേണ്ടത്.. അവിടെത്തന്നെയാണ് ചങ്ങായിമാർ പറഞ്ഞ "എന്റെ സ്വന്തവും ഞാന്‍ കണ്ടതും, കേട്ടതുമായ" അനുഭവങ്ങള്‍ ചേര്‍ക്കേണ്ടത് ..  ശെരിക്കും ഞാനിവിടെ ഈ 5 പേരുടെയൊരു ആത്മബന്ധവും അവരുടെ friendshipന്റെ ഒരു  depth ഉം ഒക്കെയാണ് എഴുതാന്‍ ഉദ്ദേശിച്ചത് എന്നൊക്കെ പറഞ്ഞു നോക്കി..
 "നിന്റെ തോന്ന്യവാസത്തിന് കഥയുണ്ടാക്കാനാണേൽ ഞങ്ങളോട് ചോദിക്കുന്നതെന്തിനാ? ഞങ്ങള് നോക്കീട്ട് അഭിപ്രായം പറയും.. നീ എഴുതും ..അത് മതി.."
അവർ അറുത്തുമുറിച്ചു..കളിയാക്കി ചിരിച്ചു, ഒടുവിൽ  സഹതാപത്തോടെ നോക്കി പറഞ്ഞു:
"ഈ friends ന്റെ ആത്മബന്ധം കാണിക്കലും അവിടൊരു പാട്ടുമൊക്കെ കൊറേ കണ്ടതാണ് മോനെ.. നിന്റേതായ എന്തെങ്കിലും വെറൈറ്റി സാധനമില്ലേൽ ഞങ്ങളുൾപ്പടെ കൂവി നശിപ്പിക്കും..അനുഭവങ്ങൾ ചേർക്കൂ മോനേ, അനുഭവങ്ങൾ.. "

വായിൽ വന്ന തെറി ഞാൻ മൊത്തത്തിലങ്ങു വിഴുങ്ങി..ഒന്നാമതേ അവര് മൂന്ന് പേര്.. ഇത്തിക്കര, പാരിപ്പള്ളി, കൊട്ടാരക്കര ഭാഗങ്ങളിൽ നിലവിലുള്ള വെറൈറ്റി തെറി ഏറ്റുവാങ്ങണ്ട എന്നങ്ങു കരുതി സമാധാനിച്ചു.. രണ്ടാമത്തെ കാരണം അല്പം ബൌദ്ധികമായുള്ളതാണ്: കഥാകാരന്റെ ചിന്തയോടൊപ്പം പ്രേക്ഷകന്റെ അഭിരുചിയും കണക്കിലെടുത്തു വേണമല്ലോ സിനിമയെടുക്കാൻ..കാലത്തിന്റെ ആവശ്യകത അംഗീകരിച്ച് ഒരല്പം വിട്ടുവീഴ്ച്ചയൊക്കെ ചെയ്യാൻ ഞാനും തയാറായിരുന്നെന്നു വെച്ചോ.. (ദേവദൂതൻ എന്നൊരു പടം ഫ്ലോപ്പായതും മായാമോഹിനി ഹിറ്റായതും ഞാനോർത്തു)
"യെവന്മാര് പറയുന്നതിലും കാര്യമുണ്ടല്ലോ.." എന്നെനിക്ക് തോന്നിയില്ല. അതെന്താന്നോ?? ഉണ്ട.. ഓടെടാ
കാര്യം ഞമ്മള് സിനിമാ പ്രാന്തനും, വെല്യ തിരക്കഥാകൃത്തുമാണെങ്കിലും ബേസിക്കലി ഒരു സാദാ മനുഷ്യൻ തന്നെയാണേയ്.വികാര വിചാരങ്ങളുള്ള ഒരു സാദാ മദ്യ-തിരുവിതാംകൂറുകാരൻ. ഇങ്ങേര്‍ക്കുമുണ്ട് ചില കാര്യങ്ങള്‍.ഈ സാധാരണ ആള്‍ക്കാരൊക്കെ പറയാത്ത ഒരു മാനസിക അവസ്ഥയുണ്ടല്ലോ.. അതിനിപ്പോ എന്നതാ പറയുന്നേ.. ഹാ ഈഗോ.. അത് തന്നെ സംഭവം..

ഈ അനുഭവംന്നൊക്കെ പറയുമ്പോ... അതില് നല്ലതും ചീത്തയുമൊക്കെ വരൂല്ലേ?? സ്വാഭാവികമായും വരും.
ഈ ചീത്ത അനുഭവങ്ങല്ക്കൊരു കുഴപ്പമുണ്ട്.. മറക്കാൻ പാടാ.. എത്ര ശ്രമിച്ചാലും അതിങ്ങനെ മനസ്സിന്റെ മുകൾത്തട്ടിൽ(അതെ മുകൾത്തട്ടിൽ) തന്നെ കെടക്കും!! അതൊക്കെ എന്റെ പട്ടിയെഴുതും..
എന്റെ ജീവിത കഥ സിനിമയായി കണ്ട് അതിലെ എന്റെ ദുഃഖങ്ങൾ കണ്ട് രസിക്കനിരിക്കുവാ അണ്ണന്മാര്..അല്ലിയോ? വേറെ പണി നോക്ക് മാഷേ...!
അപ്പൊ ചീത്ത അനുഭവങ്ങള്‍ cut...

ഇനി  പറയുന്ന കാര്യം ശ്രദ്ധിച്ചു കേള്‍ക്കണം..:

            നമ്മുടെയൊക്കെ ജീവിതത്തില്‍,  അതിപ്പോ കോളേജിലെ ആണേലും പുറത്തുള്ളതാണേലും... നമ്മള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചില ഓര്‍മകളില്ലേ?? ചില അനുഭവങ്ങള്‍ ??
ഇടയ്ക്കിടെ ആലോചിക്കാനും nostalgic ആകാനും, ചുരുക്കം ചില  സന്ദര്‍ഭങ്ങളില്‍ നമ്മുടെ വളരെക്കുറച്ചു പ്രിയപ്പെട്ടവരോടു മാത്രം പറയാനും മാത്രമുള്ളവ?? അതൊക്കെ ഞാനെന്റെ ആദ്യത്തേതും most probably അവസാനത്തേതുമായ തിരക്കഥയില്‍ ചേര്‍ക്കണോ...?
                                              നിങ്ങള് തന്നെ പറ... ചേര്‍ക്കണോ...?
ഇനിയിപ്പം നിങ്ങള് ചെര്‍ക്കണംന്നു  പറഞ്ഞാലും ഞാന്‍  ചേർക്കൂല മോനെ...
ഇനീമുണ്ട്... മാത്രവുമല്ല, college campusൽ മൂന്നാല് ദിവസം വെറുതേ ഒന്ന് കറങ്ങി നടന്നാൽ  ആര്‍ക്കും എഴുതാം അവിടുത്തെ സന്തോഷങ്ങള്‍.. അതിനിപ്പോ എന്റെ നാല് വർഷത്തെ സ്വന്തം അനുഭവം തന്നെ വേണമെന്നെന്താ ഇത്ര നിർബന്ധം??
അപ്പൊ നല്ല അനുഭവങ്ങളും  cut..

ഇതൊരുമാതിരി തൊലിഞ്ഞ ഏർപ്പാടായിപ്പോയി എന്നോർത്ത് ഞാനവിടുന്നെറങ്ങിനടന്നു.. വേറെ ആരോടേലും സഹായം ചോദിക്കാമെന്ന പ്രതീക്ഷയോടെ.  
                                                             
                                  
                                                                                                                           -തുടരും ...